കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജീവനൊടുക്കി

കായംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ആശുപത്രിയിലെ ഈവനിംഗ് ഓ പിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടര്‍ ശ്രീരാജാണ് ആത്മഹത്യ ചെയ്തത്.

കായംകുളം ചിറക്കടവം സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ അമ്മ ഈ അടുത്താണ് മരണപ്പെട്ടത്. ഇതേ തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു ശ്രീരാജെന്നാണ് വിവരം. ഈ മനോവിഷമത്തിലാകാം ആത്മഹത്യയെന്നും കരുതപ്പെടുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. വിളിക്കൂ 1056