എന്‍ഡിഎ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയനാണ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട നടന്‍ കൃഷ്ണകുമാറിന് സീറ്റില്ല. അടൂരില്‍ പന്തളം പ്രതാപനും കോവളത്ത് ടി.എന്‍ സുരേഷുമാണ് സ്ഥാനാര്‍ഥികള്‍. അരുവിക്കരയില്‍ നടന്‍ വിവേക് ഗോപനാണ് സ്ഥാനാര്‍ഥി.
മാവേലിക്കരയില്‍ അജിമോനും പീരുമേട് വി. രതീഷും പുതുപ്പള്ളിയില്‍ രവീന്ദ്രനാഥ് വാകത്താനവും സ്ഥാനാര്‍ഥികളാകും. ചവറയില്‍ കെ.ആര്‍. രാജേഷ്, ചടയമംഗലത്ത് ആര്‍.എസ്. അരുണ്‍രാജ്, ചിറയന്‍കീഴ് ബി.എസ്. അനൂപ്, നെയ്യാറ്റിന്‍കരയില്‍ എസ്. രാജശേഖരന്‍ നായര്‍ എന്നിവരും സ്ഥാനാര്‍ഥികളാകും. അടൂര്‍ (എസ് സി) – പന്തളം പ്രതാപന്‍, ചടയമംഗലം – ആര്‍.എസ്.അരുണ്‍ രാജ്, എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.
ബി.എസ്.അനൂപ്, ആര്‍.എസ്.അരുണ്‍രാജ് എന്നിവര്‍ കോണ്‍ഗ്രസ് വിട്ടെത്തിയവരാണ്. ഇടതു സ്ഥാനാര്‍ഥിയാകാന്‍ ആര്‍ജെഡി വിട്ട് ഐഎസ്ജെഡിയില്‍ ചേര്‍ന്ന ആളാണ് ടി.എന്‍.സുരേഷ്.
Read more
നേമത്തെ ബി ജെ പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വികാസ് ഭവന്‍ ലേബര്‍ ഓഫീസില്‍ വരണാധികാരിക്കു മുന്നില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി ഇന്ന്. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മയും സംസ്ഥാന ബിജെപി അധ്യക്ഷന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു.







