ജമാ അത്തെ ഇസ്ലാമിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല; രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

ജമാ അത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍. ജമാ അത്തെ ഇസ്ലാമിയെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. അമുസ്ലീങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നതുകൊണ്ട് ഇന്ത്യന്‍ മുസ്ലീങ്ങളുടെ ഇസ്ലാം അപൂര്‍ണ്ണമെന്ന് വാദിച്ചവര്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി കാന്തപുരം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ മുസ്ലീങ്ങളുടെ ഇസ്ലാം അപൂര്‍ണ്ണമെന്നായിരുന്നു ജമാ അത്തെ ഇസ്ലാമിയുടെ വാദം. അമുസ്ലീങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നതായിരുന്നു ഇതിന് കാരണമായി പറഞ്ഞത്. അതുകൊണ്ട് ഇന്ത്യന്‍ മുസ്ലീങ്ങളുടെ ഇസ്ലാം അപൂര്‍ണ്ണമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജമാ അത്തെ ഇസ്ലാമി അവരുടെ നിലപാടില്‍ നിന്ന് പിന്‍മാറി.

Read more

തുടര്‍ന്ന് അവര്‍ തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരംഭിച്ചു. അവരുടെ ചിന്തകള്‍ മാറി വരുന്നതിനാല്‍ അവരെ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. നിലനില്‍പ്പിന്റെ പ്രശ്‌നം വന്നപ്പോള്‍ അവര്‍ അതിന് നിര്‍ബന്ധിതമായതാണെങ്കില്‍ അത് പോസിറ്റീവ് ആകില്ലെന്നും കാന്തപുരം വ്യക്തമാക്കി.