കെഎം മാണിയുടെ ഇടത് നീക്കത്തിനെതിരേ സിപിഐ; 'മാണിയുടെ നീക്കം അപകടകരം; വെള്ളപൂശികൊണ്ടുവരുന്ന കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല'

കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ വരാനുള്ള നീക്കത്തെ എതിര്‍ത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെഎം മാണിയുടെ ഇടത് മുന്നണി പ്രവേശനത്തില്‍ അപകടമുണ്ടെന്നും മാണിയെ വെള്ളപൂശിക്കൊണ്ടുവരുന്ന ആവശ്യം ഇടത് മുന്നണി ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം വ്യക്തമാക്കി. ഇടത് കാഴ്ചപ്പാടുകളുമായി അനുകൂല നിലപാടുള്ളവരെയാണ് എല്‍ഡിഎഫിന് ആവശ്യം. വിഷയം ചര്‍ച്ചചെയ്താല്‍ സിപിഐയുടെ നിലപാടറയിക്കുമെന്ന് കാനം കൂട്ടിച്ചേര്‍ത്തു.

കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് കെ എം മാണി പറഞ്ഞ സാഹചര്യത്തിലാണ് കാനം നിലപാട് വ്യക്തമാക്കിയത.

എല്ലാ മുന്നണികള്‍ക്കും കേരളാ കോണ്‍ഗ്രസിനോട് പ്രിയമാണ്. ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണി കോട്ടയത്ത് നടന്ന പ്രതിനിധി സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കേരള കോണ്‍്ഗ്രസ് എമ്മിന്റെ മഹാസമ്മേളനത്തില്‍ മാണിയുടെ എല്‍ഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.