കളമശേരി ബസ് കത്തിക്കല്‍ കേസ്; മൂന്ന് പ്രതികളുടെ ശിക്ഷാ വിധി ഇന്ന്

കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കു. കൊച്ചി എന്‍.ഐ.എ കോടതിയാണ് ശിക്ഷ വിധിക്കുന്നത്. തടിയന്റവിട നസീര്‍, സാബിര്‍ ബുഖാരി, താജുദ്ദീന്‍ അഡിഗ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്ത സാഹചര്യത്തില്‍ വിസ്താരം പൂര്‍ത്തിയാക്കാതെയാണ് ശിക്ഷ വിധിക്കുന്നത്.

2005 സെപ്റ്റംബര്‍ 9 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് രാത്രി 9.30ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. ശേഷം യാത്രക്കാരെ ഇറക്കിവിട്ട് ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ തമിഴ്നാട് സര്‍ക്കാര്‍ കോയമ്പത്തൂര്‍ ജയിലിലാക്കിയതിന് പ്രതികാരമായിട്ടാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തിലുളളത്.

2010 ലാണ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയടക്കം 13 പേരെ പ്രതികളാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഈ കേസിന്റെ വിസ്താരം പൂര്‍ത്തായാകുന്നതിന് മുമ്പ് തന്നെ തടിയന്റവിട നസീര്‍ അടക്കമുളള മൂന്ന് പ്രതികള്‍ തങ്ങള്‍ കുറ്റമേല്‍ക്കുന്നതായി കോടതിയെ അറിയിച്ചു.ബസ് കത്തിക്കല്‍ കേസിലടക്കം വിവിധ കേസുകളിലായി നിരവധിക്കൊല്ലം ജയിലില്‍ കഴിഞ്ഞതിനാല്‍ റിമാന്‍ഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കും എന്ന് പ്രതികള്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതികള്‍ നേരിട്ട് കുറ്റം സമ്മതിച്ചെന്നാണ് വിവരം.

ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ അനൂപ് നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ഇയാള്‍ക്ക് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആറ് വര്‍ഷം കഠിന തടവും 1,60,000 രൂപ പിഴയും വിധിച്ചിരുന്നു. പത്താം പ്രതിയായ സൂഫിയ മദനിയടക്കം ശേഷിക്കുന്ന പ്രതികളുടെ വിസ്താരം വൈകാതെ തുടങ്ങും.

Latest Stories

തൃശൂര്‍പൂരം അലങ്കോലപ്പെട്ട സംഭവം; എംആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായി; ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജില്‍ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്