'ചിന്താ ജെറോമിനെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണം'; അധിക്ഷേപ പരമാര്‍ശവുമായി കെ സുരേന്ദ്രന്‍

ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചിന്താ ജെറോമിനെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

എന്തു പണിയാണ് അവള്‍ ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രന്‍ കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ജോലിയെന്ന് ആരോപിച്ചു. ഈ പരാമര്‍ശം മോശമല്ല, ചിന്ത ചെയ്യുന്നതാണ് അണ്‍പാര്‍ലമെന്ററി. സാധാരണ ജനത്തിന്റെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രന്‍ കലക്ട്രേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ സ്വയം ന്യാസീകരിച്ച് പറഞ്ഞു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിലെ കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്നു സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിക്ക് പോലും കേരളത്തില്‍ ഇതാണ് അവസ്ഥയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വി മുരളീധരന്റെ തിരുവനന്തപുരം ഉള്ളൂരിലുള്ള വാടക വീടിന് നേരെ ആക്രണം. വീടിന്റെ ജനല്‍ ചില്ലുകള്‍ കല്ലുകൊണ്ടിടിച്ചു തകര്‍ത്ത നിലയിലാണ്. അവിടം ആകെ രക്തവും പുരണ്ടിട്ടുണ്ട്. ഇത് ചില്ല് തകര്‍ത്തപ്പോള്‍ അക്രമിയുടെ കയ്യിനേറ്റ പരിക്കാനാണന്നാണ് സംശയം.

രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ജനല്‍ചില്ലുകള് തകര്‍ത്തിരിക്കുന്നതും രക്തക്കറ പടര്‍ന്നിരിക്കുന്നതും കണ്ടത് . ഇതേ തുടര്‍ന്ന പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് പൊലീസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.