നിതി ആയോഗ് ദേശീയ ആരോഗ്യ സൂചിക; കേരളം വീണ്ടും ഒന്നാമത്, ഏറ്റവും പിന്നില്‍ യുപി

നിതി ആയോഗ് തയ്യാറാക്കിയ ദേശീയ ആരോഗ്യസൂചികയില്‍ കേരളം വീണ്ടും ഒന്നാമത്. ആരോഗ്യരംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നിതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. അയല്‍ സംസ്ഥാനമായ തമിഴ്നാട് ആണ് രണ്ടാം സ്ഥാനത്ത്. തെലങ്കാനയാണ് മൂന്നാംസ്ഥാനത്ത്. ഉത്തർപ്രദേശ് ആണ് ആരോഗ്യ സൂചിക പ്രകാരം ഏറ്റവും പിന്നില്‍.

2019-20 വർഷത്തെ പ്രകടനം അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം മുൻപന്തിയിലാണെന്നും സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്നും നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാർ പോൾ പറഞ്ഞു.