അദാനി പോർട്സുമായി കൈകോർക്കുന്നു; വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ നിക്ഷേപം നടത്താൻ എംഎസ്എസി

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം. മെഡിറ്ററേറിയൻ ഷിപ്പിംഗ് കമ്പനി എംഎസ്‍സിയാണ് നിക്ഷേപവുമായി എത്തിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി എംഎസ്‍സി സ്വന്തമാക്കും. 27, 000 കോടി രൂപയുടെ പദ്ധതിയിൽ MSC-യുടെ നിക്ഷേപം പതിമൂവായിരം കോടി രൂപയാണ്. ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ വിദേശനിക്ഷേപമാണ്.

എംഎസ്‍സിയുടെ ഉപവിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് വിഴിഞ്ഞം തുറമുഖത്തിൽ പതിമൂവായിരം കോടി രൂപയുടെ നിക്ഷേപം നടത്തും. അതേസമയം, വൻ നിക്ഷേപം നടത്തുന്നതോടെ തുറമുഖത്തിന്‍റെ ശേഷി 16 ലക്ഷം ടിഇയുവിൽ നിന്ന് 57 ലക്ഷം ടിഇയു ആകും.

Read more

കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണ് എംഎസ്‍സി നടത്തുന്നത്. തുറമുഖ വളർച്ചയിൽ കുതിച്ചു ചാട്ടമെന്ന് അദാനി പ്രതികരിച്ചു. 13000 കോടിയുടെ നിക്ഷേപമാണ്. എന്നാൽ 2075 ൽ തുറമുഖം സംസ്ഥാനത്തിന് കൈ മാറുമ്പോൾ എംഎസ്‍സിയുടെ റോൾ എന്താകുമെന്നതിലാണ് ആകാംക്ഷ.