എൻഡിഎ സഖ്യം തലവേദയാകുന്നു; ദേശീയ നേതൃത്വത്തിൽ നിന്ന് വേർപിരിയാൻ ജെഡിഎസ് കേരള ഘടകം,26ന് നിര്‍ണായക നേതൃയോഗം

എൻഡിഎ സഖ്യത്തിൽ ലയിച്ച ദേശീയ നേതൃത്വം ജെഡിഎസ് കേരള ഘടകത്തിന് തലവേദനയാകുകയാണ്. ദേശീയ ഘടകവുമായുള്ള ബന്ധം മുറിക്കണം എന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി പരിഹാരിക്കാൻ നിർണായക യോഗം ചേരാനൊരുങ്ങുകയാണ് സംസ്ഥാന നേതൃത്വം. കടുത്ത പ്രതിസന്ധിക്കിടെ ജെഡിഎസ് സംസ്ഥാന നേതൃ യോഗം ഈ മാസം 26 ന് ചേരും.

കേരളത്തിൽ എല്‍ഡിഎഫിന്‍റെ ഭാഗമായി തുടരാൻ ആയിരുന്നു മാത്യു ടി തോമസിന്‍റെയും കെ കൃഷ്ണൻ കുട്ടിയുടെയും നീക്കം. എന്നാൽ പാർട്ടി വിടണം എന്നാണ് സികെ നാണു വിഭാഗത്തിന്‍റെ ആവശ്യം. പാർട്ടി വിട്ടാൽ എംഎല്‍എമാർക്ക് വരാവുന്ന അയോഗ്യത ഭീഷണി മറി കടക്കൽ ആണ് പ്രധാന പ്രതിസന്ധി.

അതിനിടെ ജഡിഎസ് ദേശീയ നേതൃത്വം സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കിയതും തിരിച്ചടിയായി. പുതിയ പാര്‍ട്ടിയുണ്ടാക്കിയാലോ മറ്റു പാര്‍ട്ടികളില്‍ ലയിച്ചാലോ എംഎല്‍എമാര്‍ക്ക് അയോഗ്യത നടപടി നേരിടേണ്ട സാഹചര്യമുണ്ടാകും. പുതിയ പാര്‍ട്ടിയുണ്ടാക്കിയാലോ മറ്റു പാര്‍ട്ടികളില്‍ ലയിച്ചാലോ എംഎല്‍എമാര്‍ക്ക് അയോഗ്യത നടപടി നേരിടേണ്ട സാഹചര്യമുണ്ടാകും.

ഏതായാലും വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ നിർണായകമായ തീരുമാനങ്ങളാകും ഉണ്ടാകുക. ആ തീരുമാനങ്ങളാകും സംസ്ഥാനത്ത് ജെഡിഎസിന്റെ ഭാവിയെ തന്നെ നിർണയിക്കുന്നത്.