'രാഹുൽ മാങ്കൂട്ടത്തിൽ അൻവറിനെ വീട്ടിൽ പോയി കണ്ടത് തെറ്റ്, നേരിട്ട് ശാസിക്കും'; വിഡി സതീശൻ

പിവി അൻവറിനെ രാഹുൽ മാങ്കൂട്ടത്തിൽ വീട്ടിൽ പോയി കണ്ടത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി തള്ളിയാണ് വിഡി സതീശൻ രംഗത്തെത്തിയിരിക്കുന്നത്. അൻവർ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് നേതൃത്വം തീരുമാനിച്ചതാണ്. ചർച്ച നടത്താൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. വിശദീകരണമെന്നും ചോദിക്കില്ല. പക്ഷേ രാഹുലിനെ താൻ ശാസിക്കുമെന്നും സതീശൻ വ്യക്തമാക്കി.

Read more

ഇന്നലെ അർധരാത്രിയാണ് പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ അൻവറിന്റെ ഒതായിലെ വീട്ടിലെത്തിയത്. രാഹുൽ അൻവറിന്റെ വീട്ടിൽ നിന്ന് മടങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പതിനൊന്ന് മണിക്ക് എത്തിയ രാഹുൽ പന്ത്രണ്ട് മണിയോടെയാണ് മടങ്ങിയത്.