പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ലെന്നും പരിശോധന വിപുലമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ. ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി ഹൈപവർ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേടുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കെ മുരളീധരന്‍ പറഞ്ഞു.
Read more
146 കേസുകളാണ് ജനുവരി മുതല്‍ ജൂണ്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അഞ്ചു പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടു. ഇതില്‍ ഒരാള്‍ മാര്‍ച്ചിലാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഷിഗെല്ല മരണം സംഭവിച്ചത്. കോഴിക്കോടും മലപ്പുറത്തും രണ്ടു മരണങ്ങളുണ്ടായതായും മന്ത്രി പറഞ്ഞു. കോഴിക്കോട് ഷിഗെല്ല ബാധിച്ച് ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമാണ്.







