അതിഥി തൊഴിലാളി കോവിഡ് രോഗിയാണെങ്കിലും ജോലി ചെയ്യാം; വിചിത്ര നിര്‍ദേശവുമായി സര്‍ക്കാര്‍

Advertisement

 

കോവിഡ് രോഗിയാണെങ്കിലും അന്തർസംസ്ഥാന തൊഴിലാളികൾക്ക് (അതിഥി തൊഴിലാളികള്‍) ജോലി ചെയ്യാം എന്ന വിചിത്ര നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാർ.

കോവിഡ് സ്ഥിരീകരിച്ചവര്‍ മറ്റ് തൊഴിലാളികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല. സുരക്ഷിതമായി വേര്‍തിരിച്ച സ്ഥലത്താകണം ജോലി ചെയ്യേണ്ടത്. ജോലിയും താമസവും മറ്റുള്ളവര്‍ക്കൊപ്പമാകരുതെന്നും അന്തർസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു.

അന്തർസംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമായുള്ള നിര്‍ദേശമാണിത്. എന്നാൽ ഇത് പ്രായോഗികമല്ലാത്ത തീരുമാനമാണെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. ഏറെ വിമർശനങ്ങൾക്ക് വിധേയമാവാൻ സാദ്ധ്യതയുള്ള നിർദേശമാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.