ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിലെ പുതിയ സംഭവവികാസങ്ങളെ സ്വാഗതംചെയ്യുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിന്റെ 75ാം വാര്‍ഷികത്തില്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളും സൗഹൃദം ഊട്ടിയുറപ്പിച്ചതും സഹകരണം ഉറപ്പുവരുത്തിയതും ശുഭസൂചനയാണെന്ന് എംഎ.ബേബി പറഞ്ഞു.
സാമൂഹ്യമാധ്യമമായ എക്‌സിലൂടെയായിരുന്നു എംഎ ബേബി നിലപാട് വ്യക്തമാക്കിയത്. അതിര്‍ത്തിയില്‍ സമാധാനം ഉറപ്പിച്ചതും കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭിച്ചതും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വീണ്ടും പ്രാബല്യത്തില്‍ വരുത്തിയതുമടക്കമുള്ള തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും എംഎ ബേബി കുറിച്ചു.
Read more
പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും ഭാവി കെട്ടിപ്പടുക്കണമെന്ന് ഇരുരാജ്യങ്ങളുടെയും തീരുമാനം നിര്‍ണായകമാണ്. ഗ്ലോബല്‍ സൗത്തിലെ പ്രധാന അംഗങ്ങളായ ഇന്ത്യയും ചൈനയും ബഹുരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കാനും സാമ്രാജ്യത്വ സമ്മര്‍ദ്ദങ്ങളെ ചെറുക്കാനും ഒരു ബഹുധ്രുവ ലോകക്രമം മുന്നോട്ട് കൊണ്ടുപോകാനുമുള്ള ചരിത്രപരമായ ഉത്തരവാദിത്വം വഹിക്കുന്നതായും എംഎ ബേബി വ്യക്തമാക്കി.







