പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

പാലക്കാട് പട്ടാമ്പിയില്‍ ഗൃഹനാഥനെ വെട്ടിക്കൊന്നു. വണ്ടുംതറ വടക്കുംമുറി അബ്ബാസ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.

6.30ഓടെ ഓട്ടോറിക്ഷയിലെത്തിയ അക്രമി സംഘം ഉറങ്ങിക്കിടന്ന അബ്ബാസിനെ വിളിച്ചുണര്‍ത്തി വീടിന് പുറത്തേക്ക് ഇറക്കി. ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ്് അറിയിച്ചു.