നെടുമ്പാശേരിയില്‍ അനധികൃതമായി കടത്തിയ ഐഫോണുകള്‍ പിടികൂടി

നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്തിക്കൊണ്ടുവന്ന ആപ്പിള്‍ മൊബൈല്‍ ഫോണുകള്‍ കസ്റ്റംസ് പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ റിയാസ് എന്ന യാത്രക്കാരനാണ് ഫോണുകള്‍ കടത്തിയത്.

എട്ട് ഐഫോണുകളാണ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകള്‍. ഇവയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ എട്ടേമുക്കാല്‍ ലക്ഷത്തോളം രൂപ വില വരും.

ഇയാളില്‍ നിന്നും 20 ഗ്രാം തൂക്കം വരുന്ന ഒരു സ്വര്‍ണ ബിസ്‌കറ്റും പിടികൂടി.