'ഈ മനുഷ്യന്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ പഴയ ചരിത്രങ്ങളൊക്കെ ഞാന്‍ വിളിച്ചു പറയും, ആയാള്‍ അത് കേള്‍ക്കേണ്ടിയും വരും'; കെ വി തോമസിനെ തള്ളി പത്മജ വേണുഗോപാൽ

കെ വി തോമസിനെ തള്ളി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കെ വി തോമസ് തന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതൊക്കെ തെറ്റാണെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ കരുണാകരനെ പറയാന്‍ അദ്ദേഹമായിട്ടില്ലെന്നും അതിന് പത്ത് ജന്മം ജനിച്ചു വരണമെന്നും പത്മജ പറഞ്ഞു. ഈ മനുഷ്യന്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ പഴയ ചരിത്രങ്ങളൊക്കെ ഞാന്‍ വിളിച്ചു പറയുമെന്നും ആയാള്‍ അത് കേള്‍ക്കേണ്ടിയും വരുമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

കേരളത്തിലെ ആള്‍ക്കാര്‍ വിഡ്ഢികളല്ലെന്നും പത്മജ പറഞ്ഞു. എങ്ങനെ കെ വി തോമസ് കെ വി തോമസായി എന്നുള്ള ചരിത്രം അദ്ദേഹമൊന്ന് ഓര്‍ത്താല്‍ കൊള്ളാമെന്നും അവസാനകാലത്ത് ഏറ്റവും ഇഷ്ടമുള്ള വ്യക്തി സോണിയാ ഗാന്ധിയായിരുന്നുവെന്നും പത്മജ വ്യക്തമാക്കി. ഇവിടുത്തെ ആളുകളെ സഹിക്കാന്‍ പറ്റാതെയാണ് പാര്‍ട്ടി വുട്ടുപോയത്. കെ മുരളീധനെ കെപിസിസി പ്രസിഡന്റാക്കുന്ന കാര്യത്തിലും മുരളീധരന് എതിര്‍പ്പുണ്ടായിരുന്നു എന്നു പറയുന്നു. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നും പത്മജ പറഞ്ഞു.

Read more

കുമ്പളങ്ങിയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. കുമ്പളങ്ങിയില്‍ നിന്ന് അദ്ദേഹം എങ്ങനെ പുറത്തേക്ക് വന്നു എന്നുള്ളത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. താന്‍ ചാലക്കുടിയില്‍ മത്സരിക്കണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നുവെന്നും താന്‍ തന്നെ വേണ്ടെന്ന് വെച്ചതുകൊണ്ടാണ് അന്ന് പിന്മാറിയതെന്നും പത്മജ വ്യക്തമാക്കി. മരിച്ചുപോയ കരുണാകരനെ കുറ്റപ്പെടുത്തുന്ന കെ.വി. തോമസ് നന്ദിയില്ലാത്തയാളാണെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.