ഇടുക്കി ഡാമിലെ വെള്ളം ജനവാസ മേഖലയില്‍, ആളുകളെ മാറ്റിത്തുടങ്ങി

ഇടുക്കി-ചെറുതോണി ഡാം തുറന്നതോടെ വെള്ളം ജനവാസ മേഖലയിലേക്ക് എത്തി. തടിയമ്പാട് ചപ്പാത്തില്‍ റോഡിന് സമീപം വരെ വെള്ളം എത്തി. ആളുകളെ മാറ്റിത്തുടങ്ങി. ചെറുതോണി പുഴയിലെ ജലനിരപ്പ് 2.30 സെന്റീമീറ്റര്‍ കൂടി.

150 ക്യുമെക്‌സ് വെള്ളമാണ് ഒഴുക്കുന്നത്. വെളളം ഒഴുക്കുമ്പോള്‍ 79 വീടുകളില്‍ നിന്ന് ആളുകളെ മാറ്റേണ്ടിവരുമെന്ന് നേരത്തെ തന്നെ കണക്ക് കൂട്ടിയിരുന്നു. സ്ഥലത്ത് 15 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ആരും തന്നെ ക്യാമ്പുകളിലേക്ക് എത്തിയിട്ടില്ല.

50000 ലിറ്റര്‍ വെള്ളം ഒഴുക്കാന്‍ ആലോചനയുണ്ട്. എന്നാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമേ അന്തിമ തീരുമനം എടുക്കു.