കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; പ്രതി എഎം ശശീന്ദ്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവിലെ പീഡനക്കേസ് പ്രതിയെ പിരിച്ചുവിട്ടു. കേസില്‍ പ്രതിയായ അറ്റന്‍ഡര്‍ എഎം ശശീന്ദ്രനെ ആണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റേതാണ് ഉത്തരവ്. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇയാളെ പിരിച്ചു വിടണമെന്ന് മെഡിക്കല്‍ കോളജ് ഭരണ നിര്‍വഹണ വിഭാഗം ശിപാര്‍ശ നല്‍കിയിരുന്നു. പിരിച്ചുവിടാനുള്ള ശിപാര്‍ശ ഉത്തരവ് പ്രിന്‍സിപ്പലിന് കൈമാറുകയും ഇതില്‍ പ്രിന്‍സിപ്പല്‍ തീരുമാനമെടുത്ത് ഒപ്പിടുകയുമായിരുന്നു. പിരിച്ചുവിട്ട നടപടിയില്‍ സംതൃപ്തി ഉണ്ടെന്ന് അതിജീവിത പറഞ്ഞു.

Read more

2023 മാര്‍ച്ച് 18-നാണ് തൈറോയ്ഡ് ശസ്ത്രക്രിയകഴിഞ്ഞ് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പാതിമയക്കത്തില്‍ കിടക്കുകയായിരുന്ന യുവതിയെ അറ്റന്‍ഡറായ പ്രതി പീഡിപ്പിച്ചത്.