പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് പ്രത്യേകം അന്വേഷിക്കാനൊരുങ്ങി വിജിലന്‍സ്

പാലാരിവട്ടം അഴിമതിക്കേസില്‍ യു.ഡി.എഫ് ഭരണക്കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് പ്രത്യേകം അന്വേഷിക്കാന്‍ വിജിലന്‍സ് നീക്കം. അന്വേഷണത്തിന് മന്ത്രി എന്ന നിലയില്‍ ഇബ്രാഹിംകുഞ്ഞിന്റെ ഇടപെടല്‍ അന്വേഷിക്കണമെന്നാണ് വിജിലന്‍സിന്റെ ആവശ്യം. ഇതിനായി സര്‍ക്കാരിന്റെ പ്രത്യേക അനുമതി തേടാനൊരുങ്ങുകയാണ് വിജിലന്‍സ്. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന വ്യവസ്ഥ പ്രകാരമാണ് നടപടി. കേസ് രജിസ്റ്റര്‍ ചെയ്ത് അഞ്ചുമാസം പിന്നിട്ട്, നാലുപേരുടെ അറസ്റ്റും പൂര്‍ത്തിയാക്കി.

ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയമെങ്കില്‍, പൊതുപ്രവര്‍ത്തകനെതിരെ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. 2018- ലെ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണമാണ് ഉദ്ദേശിക്കുന്നത്.

മരാമത്ത് മന്ത്രിയെന്ന നിലയിലും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ചെയര്‍മാനെന്ന നിലയിലും പാലാരിവട്ടം മേല്‍പ്പാലം പണിയില്‍ ഇബ്രാഹിംകുഞ്ഞ് നടത്തിയ ഇടപെടലുകളാണ് അന്വേഷണവിധേയമാക്കുന്നത്.
കൊച്ചിയിലെ അന്വേഷണ സംഘത്തിന്റെ ആസ്ഥാനത്ത് ഒരുവട്ടം വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു