മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനോടുള്ള പിന്തുണ തള്ളാതെ സന്ദീപ് വാര്യർ. മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ല എന്ന് പറഞ്ഞ സന്ദീപ് വാര്യർ പിന്തുണ ആർക്കാണെന്നുള്ളത് പുറത്തു പറയാനില്ല എന്നും പറഞ്ഞു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും എംഎൽഎമാരോട് അഭിപ്രായം ചോദിച്ചാണ് തീരുമാനം എടുക്കുകയെന്നും സന്ദീപ് വാര്യർ പറഞ്ഞു.
സാദിക്കലി ശിഹാബ് തങ്ങളെ പാണാക്കാടെത്തി കണ്ടശേഷമായിരുന്നു പ്രതികരണം. മുസ്ലിം ലീഗിനോടും പാണക്കാട് കുടുംബത്തോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. ജീവിതത്തിൽ ഏറ്റവും പ്രയാസമുള്ള സമയത്താണ് കോൺഗ്രസിൽ വന്നത്. ഒരുപക്ഷെ മാറ്റിനിർത്തമായിരുന്ന എന്നെ ചേർത്ത് നിർത്തിയത് കോൺഗ്രസ് പാർട്ടിയാണ്. അന്ന് എന്നെ ചേർത്ത് പിടിച്ചത് ഇന്നും ചെയ്യുന്നുണ്ട്.
Read more
തങ്ങൾ എനിക്കായി തൃക്കരിപ്പൂരിൽ വന്ന് പ്രചാരണം നടത്തി. അതിന്റയെല്ലാം ഗുണം ലഭിച്ചിട്ടുണ്ട്. അതേസമയം മാത്യു കുഴൽനാടന്റെ ലീഗിനെതിരായ പ്രസ്താവന കണ്ടിട്ടില്ല എന്നും സന്ദീപ് വാര്യർ പറഞ്ഞു. അറ്റവും മൂലയും മുറിച്ചെടുത്ത് മാധ്യമങ്ങൾ വാർത്ത നൽകാറുണ്ട്. അതുകണ്ട് ചിലർക്ക് വിഷമം തോന്നിയിട്ടുണ്ടാകും. കോൺഗ്രസിൽ ഫ്ലക്സ് ഉയർത്തുന്നതും പ്രകടനവും എല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ് എന്നാൽ അതൊന്നും പരിധി കടക്കരുത് എന്നും സന്ദീപ് വാര്യർ പറഞ്ഞു.







