സഭയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, രാഷ്ട്രീയം പറയാൻ വന്നതല്ല; സഭയിലെ പിതാക്കന്മാരെ ബഹുമാനമാണ്: പി. സി. ജോർജ്

സഭയ്‌ക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് പി. സി. ജോർജ്. രാഷ്ട്രീയം പറയാൻ വന്നതല്ലെന്നും രാഷ്ട്രീയം കളിച്ചാൽ ഇനിയും പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ ബിഷപ് ഹൗസിൽ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു പി സി ജോർജ്.

സഭയുമായി പ്രശ്നവുമില്ല. സഭയിലെ പിതാക്കന്മാരെ ബഹുമാനമാണ്. ബിഷപ്പുമാർ നന്ദികേട് കാണിച്ച് രാഷ്ട്രീയം കളിച്ചാൽ വർത്തമാനം പറയും. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്രമാണ് എതിരായിട്ട് പറഞ്ഞത്. താനും ഷോൺ ജോർജും കേരള നിയമസഭയിൽ കാണുമെന്നും പി. സി. ജോർജ് കൂട്ടിച്ചേർത്തു.