താൻ ചെയ്യാത്ത കാര്യം എങ്ങനെയാണ് അറിയുക? അവസാനമാകുമ്പോൾ എന്തെങ്കിലും കൊണ്ടു വരുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലം; : പത്മജ വേണുഗോപാൽ

വോട്ടിന് വേണ്ടി ബിജെപി കിറ്റ് നൽകിയെന്ന വിവാദത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. എൽഡിഎഫിന്റെ വ്യാജ പരാതിയാണിത്. താൻ ചെയ്യാത്ത കാര്യം എങ്ങനെയാണ് അറിയുകയെന്നും പത്മജ വേണുഗോപാൽ ചോദിച്ചു.

അതേസമയം ഇത് തെറ്റായ വർത്തയാണെന്നും അവസാനമാകുമ്പോൾ എന്തെങ്കിലും കൊണ്ടു വരുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലമാണെന്നും പത്മജ പറഞ്ഞു. വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന് സിപിഎം കഴിഞ്ഞ ദിവസം പരാതി ആരോപിച്ചിരുന്നു.

തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിലാണ് കിറ്റുകൾ തയ്യാറാക്കി വെച്ചത്. അമ്പതോളം പേർ കിറ്റ് വാങ്ങിയെന്നും സിപിഎം പ്രവർത്തകർ പറഞ്ഞു. 18 ഐറ്റം അടങ്ങിയ കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിന് പിന്നിലുണ്ടായിരുന്നത്.

കിറ്റ് വാങ്ങാൻ എന്ന പേരിൽ കൂടുതൽ സ്ത്രീകൾ വരുന്നുണ്ടെന്നും രാധാകൃഷ്ണൻ എന്ന പ്രാദേശിക ബിജെപി നേതാവ് പറഞ്ഞിട്ടാണ് സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയതെന്നും സിപിഎം ആരോപിച്ചിരുന്നു. അതേസമയം സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.