നിലമ്പൂരിൽ നിലയുറപ്പിച്ചതിന് ശേഷം മാധ്യമങ്ങൾക്ക് മുൻപിൽ വിങ്ങിപ്പൊട്ടി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. ഉമ്മയെ ആശ്ലേഷിച്ചുകൊണ്ട് പിതാവ് ആര്യാടൻ മുഹമ്മദിനെ ഓർമിച്ചുകൊണ്ടാണ് ഷൗക്കത്ത് വിങ്ങിപ്പൊട്ടിയത്.
Read more
‘ഞാൻ ഒന്നുമല്ല എന്റെ പിതാവിന് ഏറ്റവും സങ്കടം ഉണ്ടായിരുന്ന ഒരു കാര്യം ആയിരുന്നു നിലമ്പൂർ നഷ്ട്ടപ്പെട്ടത്. രണ്ട് തവണ നിലമ്പൂർ നഷ്ടപ്പെട്ടത് അദ്ദേഹത്തിന് ഏറ്റവും വേദന ഉണ്ടാക്കി. അദ്ദേഹം ഞങ്ങളോട് പറഞ്ഞത്, നിങ്ങളുടെ രാഷ്ട്രീയ പ്രവർത്തനം ഇനി നിലമ്പൂർ തിരിച്ചുപിടിക്കൽ ആയിരിക്കണം. അത് കാണണം എന്ന് അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന് അത് കാണാൻ സാധിച്ചില്ല, അതിലൊരു വേദന, ഒരു വിഷമം. എന്തായാലും അദ്ദേഹത്തിന്റെ ആത്മാവ് ഇത് കാണുമ്പോൾ സന്തോഷിക്കും’- എന്നായിരുന്നു ഷൗക്കത്തിന്റെ വാക്കുകൾ.