കേന്ദ്രത്തിന്റെ എയിംസ് നിലപാടില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി; നാല് ആഴ്ച മറുപടിയ്ക്ക് സമയം ചോദിച്ച കേന്ദ്രത്തോട് രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി വേണമെന്ന് ഹൈക്കോടതി

കേരളത്തിന്റെ എയിംസ് ആവശ്യത്തില്‍ കേന്ദ്ര നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തി കേരള ഹൈക്കോടതി. എയിംസ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സാധ്യത പഠനം വൈകുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. സാധ്യത പഠനത്തിന്റെ കാര്യത്തില്‍ മറുപടി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Read more

എയിംസില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതിയെത്തിയതോടെ കേന്ദ്രം മറുപടി നല്‍കാന്‍ 4 ആഴ്ച കൂടി സമയം ചോദിച്ചു. ഇത്രയും സമയം നല്‍കാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നിര്‍ദേശിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധിയോട് ഓണ്‍ലൈന്‍ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മയാണ് വിഷയത്തില്‍ ഹോക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.