ഹേമചന്ദ്രൻ കൊലക്കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊലക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. കണ്ണൂർ സ്വദേശിനി ലീബയാണ് കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതി പൊലീസിനോട് തട്ടിക്കയറി. പ്രതിയെ വൈദ്യ പരിശോധന നടത്തി.

കേസിലെ 6 പ്രതികളിൽ 5 പേർ നേരത്തെ പിടിയിലായിരുന്നു. വനത്തിൽ കുഴിച്ച് മൂടിയ നിലയായിരുന്നു ഹേമചന്ദ്രനെ കണ്ടെത്തിയിരുന്നത്. ‌അജേഷ്, ജ്യോതിഷ്, വൈശാഖ്, മെൽബിൻ മാത്യു, ലിബ, നൗഷാദ് എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

Read more

2024 മാർച്ചിലാണ് ഹേമചന്ദ്രനെ കോഴിക്കോട്ടെ മായനാട്ടെ വാടക വീട്ടിൽ നിന്ന് കാണാതാവുന്നതും തുടർന്ന് കുടുംബം പരാതി നൽകുന്നതും. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തുന്നത്. ചേരമ്പാടി വനമേഖലയിൽ നിന്നും കണ്ടെത്തിയ മൃതദേഹ അവശിഷ്ടം ഹേമചന്ദ്രന്റേതെന്ന് തന്നെയെന്ന് തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെയായിരുന്നു.