സംസ്ഥാനത്ത് അതിശക്തമായ മഴ പ്രവചിച്ചിരിക്കുന്നത് സചചര്യത്തിൽ ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കുമെന്ന് കളക്ടർ അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ 22/10/2025 റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക് നാളെ (22/10/2025) അവധി ആയിരിക്കും. എല്ലാ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക് അവധി ബാധകം ആയിരിക്കില്ല.








