രാ​ത്രി ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാറ്റിനും സാ​ധ്യ​ത; രണ്ട് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

സം​സ്ഥാ​ന​ത്തെ വിവിധ ജില്ലകളിൽ ഇ​ന്ന് രാ​ത്രി ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് വൈ​കു​ന്നേ​രം 6.45ന് ​ന​ൽ​കി​യ അ​റി​യി​പ്പി​ലു​ണ്ട്. ഇതനുസരിച്ച് അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മ​ഴ​യ്ക്കൊ​പ്പം മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. മ​റ്റ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ അ​തി​ശ​ക്ത മ​ഴ മു​ന്ന​റി​യി​പ്പാ​യ ഓ​റ​ഞ്ച് അ​ല​ർ​ട്ട് ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, തൃ​ശൂ​ർ എ​ന്നീ ഏ​ഴ് ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.

Read more

അതോടൊപ്പം കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി നാളെ രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം തീരത്ത് 0.9 മുതൽ 1.1 മീറ്റർ വരെയും കന്യാകുമാരി ജില്ലയിലെ തീരങ്ങളിൽ നാളെ രാത്രി 08.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.