തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കെ വി തോമസിനെ പരിഹസിച്ച് ടി സിദ്ദിഖ് എംഎല്‍എ. ഫെയ്‌സ്ബുക്കില്‍ വിഭവ സമൃദ്ധമായ സദ്യയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. എന്തിനാ പോയത്..? ‘ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാര്‍ തന്നില്ലെന്നും ചിത്രത്തിനൊപ്പം എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എംഎല്‍എയുടെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് വിമര്‍ശിച്ചും പരിഹസിച്ചും കമന്റ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ്സില്‍ നിന്നു കൊണ്ടുതന്നെ സിപിഎമ്മിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ തോമസിന്റെ ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്, മറ്റാര്‍ക്കും കിട്ടാത്ത പദവികള്‍ കോണ്‍ഗ്രസ് കെ വി തോമസിന് വച്ചു നീട്ടിയപ്പോള്‍ പ്രസ്ഥാനത്തിന് വേണ്ടി ചോര നീരാക്കി പണിയെടുത്ത പ്രവര്‍ത്തകരെ വഞ്ചിക്കുകയാണ് ചെയ്തത് എന്നിങ്ങനെയാണ് കമന്റുകള്‍.
ഇന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് തൃക്കാക്കരയില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ് വ്യക്തമാക്കിയത്. എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ. താന്‍ എന്നും കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.