പത്ത് കോടി വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി

പാലക്കാട് 10 കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. അഞ്ച് കിലോ ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികളാണ് പിടിയിലായത്. ഇടുക്കി സ്വദേശികളായ അനീഷ് കുര്യന്‍, ആല്‍ബിന്‍ എന്നിവരാണ് അറസ്റ്റിലായത്. 2022 ലെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടയാണിത്. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് ആര്‍പിഎഫ് അറിയിച്ചു. മയക്കുമരുന്ന് കടത്തിന് പിന്നില്‍ വലിയ സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്ന് എക്‌സൈസ് പറഞ്ഞു.