വിവാഹ വാഗ്ദാനം നല്‍കി പീഡനം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍, പരാതിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

വിവാഹ വാഗ്ദാനം നല്‍കി അഭിഭാഷക വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ആറന്മുള മണ്ഡലം കമ്മിറ്റി ഭാരവാഹി അഭിജിത് സോമനെയാണു ആറന്‍മുള പൊലീസ് അറസ്റ്റ് ചെയ്തത്.

ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്ന് പരാതിക്കാരി ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയില്‍ നിന്ന് ഒരു ലക്ഷം രൂപയോളം തട്ടിയെടുത്തതായും പരാതിയുണ്ട്. പണം തിരികെ ചോദിച്ച പെണ്‍കുട്ടിയെ വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോയി മര്‍ദിച്ചുവെന്നും പറയുന്നു.

Read more

കേസെടുത്തതിന് പിന്നാലെ അഭിജിത്ത് സോമനെതിരെ പാര്‍ട്ടി നേതൃത്വം നടപടിയെടുത്തു. യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അഭിജിത്തിനെ നീക്കി. പ്രാഥമികാംഗത്വത്തില്‍ നിന്നുള്‍പ്പെടെ പുറത്താക്കി.