പാലക്കാട് അതിഥി തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ; തല അറുത്തുമാറ്റി വെട്ടി കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട് അട്ടപ്പാടി കണ്ടിയൂരിൽ അതിഥി തൊഴിലാളിയെ വെട്ടികൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി രവിയാണ് മരിച്ചത്. അട്ടപ്പാടി റാവുട്ടാൻകല്ലിലെ സ്വകാര്യ തോട്ടത്തിലെ ജോലിക്കാരനാണ് മരിച്ച രവി.

തല അറുത്ത് മാറ്റിയ അവസ്ഥയിലാണ് ശരീരം കാണപ്പെട്ടത്. രവിയുടെ കൂടെ ഉണ്ടായിരുന്ന അസം സ്വദേശി ഇസ്ലാം (45) ആണ് കൊലപാതകം ചെയ്തതെന്നാണ് പോലീസ് അനിമാനിക്കുന്നത്. ഇസ്ലാം ഒളിവിലാണെന്നും ഉടൻ തന്നെ പ്രതിയെ കണ്ടെത്തും എന്ന് പോലീസ് അറിയിച്ചു. അഗളി പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.