കേരളാ പൊലീസിൽ വീണ്ടും ആത്മഹത്യ; ആലുവയിൽ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ചു

കേരളാ പൊലീസിൽ വീണ്ടും ആത്മഹത്യ. ആലുവയിൽ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ചു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബാബുരാജിനെയാണ് പാടത്തിന് കരയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി വരെ അദ്ദേഹം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. വിഐപി ഡ്യൂട്ടിയിൽ ആയിരുന്നു അദ്ദേഹം.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആത്മഹത്യ കുറിപ്പോ മറ്റ് വിവരങ്ങളോ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കേരളാ പൊലീസിൽ ആത്മഹത്യ വർധിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരള പൊലീസിൽ 4 വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പേരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിഷാദ രോഗത്താലാണ് കൂടുതല്‍പേരും ആത്മഹത്യ ചെയ്തത്. 2019 ജനുവരി മുതൽ 2023 ഓഗസ്റ്റ് 30 വരെയുള്ള കണക്കുകളാണിത്.