സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറുടെ അംഗീകാരം

മന്ത്രിസഭയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അംഗീകാരം. ഈ മാസം 25ന് ആണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. മന്ത്രി സഭ യോഗം അംഗീകാരം നല്‍കിയ കരട് പ്രസംഗത്തിനാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. എന്നാല്‍ കരടില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഇല്ലെന്നാണ് സൂചന.

ഇത് സംബന്ധിച്ച ഫയല്‍ രാജ്ഭവന്‍ ഇന്ന് സംസ്ഥാന സര്‍ക്കാരിന് കൈമാറും. കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് കരട് നയപ്രഖ്യാപനത്തിന് അംഗീകാരം നല്‍കിയത്. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. സ്പീക്കര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിച്ചിട്ടുണ്ട്.

നയപ്രഖ്യാപനത്തിലെ ഏതെങ്കിലും ഭാഗം ഗവര്‍ണര്‍ നിയമസഭയില്‍ വായിക്കാതിരിക്കാനുള്ള സാധ്യതയുമുണ്ട്. ജനുവരി 29 മുതല്‍ 31 വരെ നയപ്രഖ്യാപനത്തില്‍ നന്ദി പ്രമേയ ചര്‍ച്ച നടക്കും. മാര്‍ച്ച് 27 വരെ നീളുന്ന നിയമസഭ സമ്മേളനത്തില്‍ ഫെബ്രുവരി 5ന് ആണ് ബജറ്റ് അവതരിപ്പിക്കുന്നത്.