വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പരിഷ്കരണം തുടങ്ങി വിവിധ മേഖലകളില്‍ കേരളം രാജ്യത്ത് മുന്‍നിരയിലാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഇനി വോട്ടിങ്ങില്‍ 70-80 ശതമാനത്തില്‍ നിന്ന് നൂറ് ശതമാനത്തിലേക്ക് എത്തിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളം 100 ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ്. ധര്‍മ്മം, സംസ്കാരം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക പരിഷ്കരണം തുടങ്ങിയ ആധുനിക മേഖലകളില്‍ കേരളം എപ്പോഴും മുന്‍നിര സംസ്ഥാനമായി കണക്കാക്കപ്പെടുന്നുവെന്നും രാജേന്ദ്ര ആര്‍ലേക്കര്‍ വിശദീകരിച്ചു. ഡിജിറ്റലൈസേഷന് ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ കേരളം രാജ്യത്തിനു നേതൃത്വം നല്കിയിട്ടുണ്ടെന്നുമ സംസ്ഥാന സര്‍ക്കാരിന്റെ ഡിജിറ്റലൈസേഷന് ശ്രമങ്ങള്‍ മികച്ച ഫലം നല്‍കിയിട്ടുണ്ടെന്നും നമ്മുടെ പാരമ്പര്യവും ആധുനികവല്‍ക്കരണവും ഒരുമിച്ച് നമ്മുടെ സാമ്പത്തിക വ്യവസ്ഥയെയും സമൂഹത്തെയും ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുക്കുകയും വോട്ട് ചെയ്യുകയും വേണമെന്നും ഇത്തവണ കേരളം 100 ശതമാനം വോട്ടിങ്ങിലേക്ക് നീങ്ങണമെന്നും ആര്‍ലേക്കര്‍ പറഞ്ഞു.കേരളത്തിലുള്ളവരും കേരളത്തിനു പുറത്തുള്ള മലയാളികളും സംസ്ഥാനത്തെത്തി അവരവരുടെ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുന്നു. വോട്ടിങ് എന്നത് നമ്മുടെ എല്ലാവരുടേയും അവകാശമാണ്. കഴിഞ്ഞ ദിവസം വോട്ടേഴ്സ് ദിനമായിരുന്നു. വോട്ടിങ്ങില്‍ കേരളം മാതൃകയാകണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു
Read more
”അടുത്ത തലമുറയില്‍ നിന്നും ഭാവി നേതാക്കളില്‍ നിന്നും രാഷ്ട്രത്തിനു വലിയ പ്രതീക്ഷകളുണ്ട്. ശക്തമായ സാംസ്കാരിക അടിത്തറയിട്ട മുന്‍തലമുറ നേതാക്കളോടും പരിഷ്കര്‍ത്താക്കളോടും സംസ്ഥാനം കടപ്പെട്ടിരിക്കുന്നു. കാര്‍ഷിക, വ്യവസായിക, വിദ്യാഭ്യാസ പരിഷ്കരണങ്ങളില്‍ കേരളം വീണ്ടും വഴി കാണിച്ചിരിക്കുന്നു. കേരളം 100 ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ്. ഈ രംഗത്ത് മുന്നേറ്റം തുടരുകയും മറ്റ് മേഖലകളില്‍ മികവ് പുലര്‍ത്താന്‍ ശ്രമിക്കുകയും വേണം.







