സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ 'താഴ്മയായി അപേക്ഷിക്കേണ്ട', ഉത്തരവിറക്കി

സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന അപേക്ഷാ ഫോറങ്ങളില്‍ ഇനി മുതല്‍ താഴ്മയായി അപക്ഷിക്കുന്നു എന്ന പദം ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്. താഴ്മയായി അപേക്ഷിക്കുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

താഴ്മയായി അപേക്ഷിക്കുന്നു എന്നതിന് പകരം അപേക്ഷിക്കുന്നു എന്നോ എല്ലെങ്കില്‍ അഭ്യര്‍ത്ഥിക്കുന്നു എന്നോ ഉപയോഗിക്കാം. അതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ വകുപ്പ് തലവന്മാര്‍ക്കും സര്‍ക്കാര്‍ ഉത്തരവിലൂടെ നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നല്‍കുന്ന അപേക്ഷകളില്‍ താഴ്മയായി അപേക്ഷിക്കുന്നു എന്ന് ചേര്‍ക്കുന്ന പതിവുണ്ടായിരുന്നു.ഈ കീഴ്‌വഴക്കത്തിന് മാറ്റം വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.