ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരണം തുടങ്ങി; ശമ്പള കുടിശ്ശിക അടക്കം നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിക്കാത്തതില്‍ അനിശ്ചിതകാലസമരം; 19 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയയും ബഹിഷ്‌കരിക്കും

കേരളത്തിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ശമ്പള കുടിശിക ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം പുനരാരംഭിച്ചു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് ഒപി ബഹിഷ്‌കരണവും അധ്യാപന ബഹിഷ്‌കരണവും വീണ്ടും ഡോക്ടര്‍മാര്‍ തുടങ്ങിയത്. തത്വത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ഇന്ന് മുതല്‍ സ്തംഭിക്കുകയാണ്. അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ ഒഴിവാക്കിയിട്ടുണ്ട്.

മാസങ്ങളായി സമരരംഗത്തുള്ള ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കാത്തതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കുന്നതെന്ന് കെജിഎംസിടിഎ അറിയിച്ചു.

ഡോക്ടര്‍മാരുടെ പ്രതിഷേധത്തില്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണമാണ് ഇന്ന് തുടങ്ങിയത്. ഫെബ്രുവരി 19 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ കൂടി ബഹിഷ്‌കരിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിച്ചില്ലെന്ന് കെജിഎംസിടിഎ വ്യക്തമാക്കി.

Read more

കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ എത്തിയ നൂറുകണക്കിന് രോഗികള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്