അയ്യപ്പന്‍മാരെ ദ്രോഹിച്ച ചരിത്രമാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ആഗോള അയ്യപ്പ സംഗമം ശബരിമലയില്‍ സര്‍ക്കാരിന്റെ പ്രായശ്ചിത്തമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അയ്യപ്പ സംഗമത്തിലെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാന്‍ ഇല്ലെന്നും കെസി കൂട്ടിച്ചേര്‍ത്തു.
ഈശ്വര വിശ്വാസികളായ സംഘടനകള്‍ പിന്തുണ നല്‍കുന്നത് സ്വാഭാവികമാണ്. ശബരിമലയില്‍ കൂടുതല്‍ സൗകര്യം ഒരുക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 20ന് പമ്പാ ത്രിവേണി സംഗമത്തിലാണ് അയ്യപ്പ സംഗമം നടത്തുക. എന്നാല്‍ ചടങ്ങ് ബഹിഷ്‌കരിച്ച് യുഡിഎഫും ബിജെപിയും നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read more
അതേസമയം ഭൂരിഭാഗം സമുദായ സംഘടനകളും അയ്യപ്പ സംഗമത്തെ അനുകൂലിക്കുന്നുണ്ട്. എന്‍എസ്എസും എസ്എന്‍ഡിപിയും പരിപാടിയെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്. അയ്യപ്പ സംഗമം നല്ലതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വിശ്വാസവും ആചാരങ്ങളും സംരക്ഷിച്ചുകൊണ്ട് പരിപാടി നടത്തണമെന്നാണ് ശിവഗിരി മഠത്തിന്റെയും നിലപാട്.







