പിങ്ക് പൊലീസ് പെൺകുട്ടിയെ അപമാനിച്ച സംഭവം; നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്

പിങ്ക് പൊലീസ് പെൺകുട്ടിയെ അപമാനിച്ച സംഭവവത്തിൽ നഷ്ട പരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 25000 രൂപ കോടതി ചിലവും അനുവദിച്ചു സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ആകെ 1.75 ലക്ഷം രൂപ നൽകിയുള്ള ഉത്തരവ് ആഭ്യന്തര വകുപ്പാണ് പുറപ്പെടുവിച്ചത്.

നഷ്ടപരിഹാരം പൊലീസുകാരിയിൽ നിന്ന് ഈടാക്കാനനുവദിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യത ഇല്ലെന്നും സർക്കാർ ഹൈക്കോടതിയെ മുമ്പ് അറിയിച്ചിരുന്നു

ഒന്നരലക്ഷം രൂപ പെൺകുട്ടിക്ക് നൽകാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. പിഴ തുക ഉദ്യോ​ഗസ്ഥയിൽ നിന്ന് ഇടാക്കും. ഐ.എസ്.ആർ. ഓയുടെ വലിയ വാഹനം വരുന്നത് കാണാൻ പോയ തോന്നയ്ക്കൽ സ്വദേശിയും മകളുമാണ് പിങ്ക് പൊലീസിന്റ ക്രൂരതക്കിരയായത്.

പൊലീസ് വാഹനത്തിൽ നിന്ന് കാണാതായ മൊബൈലിനെച്ചൊല്ലിയാണ് പെൺകുട്ടിക്കും പിതാവിനുമെതിരെ മോഷണം ആരോപിച്ചത്. മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മകളെയും പൊതുജന മധ്യത്തിൽ പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്യുകയും ചെയ്തിരുന്നു. ഒടുവിൽ പൊലീസ് വാഹനത്തിൽ നിന്ന് തന്നെ മൊബൈൽ കണ്ടെത്തുകയായിരുന്നു