കണ്ണൂരിലെ പെട്രോള്‍ പമ്പില്‍ ഗുണ്ടാ ആക്രമണം; മൂന്ന് പേര്‍ പിടിയില്‍

കണ്ണൂര്‍ ഏച്ചൂരിലെ പെട്രോള്‍ പമ്പില്‍ ഗുണ്ടാ ആക്രമണം. അക്രമികളെ പൊലീസ് പിടികൂടി. ഏച്ചൂരിലെ സിആര്‍ പെട്രോള്‍ പമ്പിലാണ് സംഭവം. പെട്രോള്‍ പമ്പിലെത്തിയ ഒരു സംഘം ജീവനക്കാരനെ മര്‍ദ്ദിക്കുകായിരുന്നു.

Read more

ശനിയാഴ്ച രാത്രിയാണ് പെട്രോള്‍പമ്പ് ജീവനക്കാരനായ പ്രദീപിനെ മൂന്നു പേരടങ്ങുന്ന സംഘം ആക്രമിച്ചത്. സ്ഥലവില്‍പനയുമായി ബന്ധപ്പെട്ട കമ്മിഷന്‍ തുകയെ ചൊല്ലിയായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ കണ്ണൂര്‍ ഭദ്രന്‍ എന്ന മഹേഷ്, ഗിരീഷന്‍, സിബിന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രദീപ് നല്‍കയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.