കത്തിക്കയറി സ്വർണം, ഒറ്റയടിക്ക് പവന് കൂടിയത് 3,200 രൂപ; ഇന്നത്തെ വില

സംസ്ഥാനത്ത് സ്വ‌‍‍‌ർണ വിലയിൽ വന്‍കുതിപ്പ്. ​ഗ്രാമിന് 400 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1, 26, 920 ആയി. പവന് ഇന്ന് 3,200 രൂപ വര്‍ധിച്ചു. 24 മണിക്കൂറിനിടെ 1015 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് കൂടിയത്.

24 മണിക്കൂറിനിടെ ഒരു പവൻ സ്വ‌ർണത്തിന്റെ വില 8120 രൂപയാണ് വ‌‍ർധിച്ചത്. ഇന്നലെ മാത്രം 5,240 രൂപയാണ് സ്വര്‍ണ്ണത്തിന് കൂടിയത്.

പശ്ചിമേഷ്യയിലെ ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വില ഉയരാനുള്ള പ്രധാന കാരണം. ഈ സാഹചര്യം ഇതേപോലെ തന്നെ തുടരുകയാണെങ്കിൽ വില ഇനിയും വർധിക്കാനാണ് സാധ്യത.