സ്വർണവില കുതിച്ചു തന്നെ! ഇന്ന് ഒറ്റയടിക്ക് 1,120 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് ഇന്ന് രാവിലെ സ്വർണവില ഉയർന്നു. പവന് ഇന്ന് രാവിലെ 1,120 രൂപ ഉയർന്നതോടെ സ്വർണവില 118,640 രൂപയായി. ഇന്നലെ രാവിലെ പവന് 1,520 രൂപ കൂടിയിരുന്നു. ഗ്രാമിന് 140 രൂപയാണ് വര്‍ധിച്ചത്. 14,830 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ പവന് ഒറ്റയടിക്ക് 1520 രൂപ വര്‍ധിച്ച് 1,18,000ന് മുകളില്‍ എത്തിയ സ്വര്‍ണവില ഉച്ചയോടെ 800 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Read more