വീണ്ടും ഇടിഞ്ഞ് സ്വർണവില, ഇന്ന് കുറഞ്ഞത് 9,840 രൂപ; വില ലക്ഷത്തിലേക്ക്?

സ്വർണ വില വീണ്ടും കുറഞ്ഞു. ഇന്ന് രണ്ട് തവണയായി പവന്റെ വിലയിൽ 9,840 രൂപയുടെ ഇടിവാണുണ്ടായത്. രാവിലെ 6,640 രൂപയും ഉച്ചകഴിഞ്ഞ് 3,200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 1,07,920 രൂപയായി.

13,490 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ ദിവസം 14,720 രൂപയായിരുന്നു. 23,240 രൂപയുടെ ഇടിവാണ് നാല് ദിവസത്തിനിടെ ഉണ്ടായത്. ഇടിവ് വരും ദിവസങ്ങളിലും തുടർന്നാൽ പവൻ വില വീണ്ടും 1 ലക്ഷം രൂപയിലേക്കെത്തും.

രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 5,000 ഡോളറിന് താഴെയെത്തി. 3.3 ശതമാനം ഇടിഞ്ഞ് 4,703 നിലവാരത്തിലായിരുന്നു വ്യാപാരം. വ്യാഴാഴ്ച 5,594. 82 എന്ന റെക്കോഡ് ഉയരത്തിൽനിന്നാണ് ഈ താഴ്ച.

Read more