സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസം. സ്വർണ വിലയിൽ കനത്ത ഇടിവ് തുടരുന്നു. തിങ്കളാഴ്ച പവന് 6,640 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില 1,11,120 രൂപയിലെത്തി. 20,040 രൂപയാണ് നാല് ദിവസത്തിനിടെ കുറഞ്ഞത്.
ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയാണ് വില. ഇടിവ് വരും ദിവസങ്ങളിലും തുടർന്നാൽ പവൻ വില വീണ്ടും 1 ലക്ഷം രൂപയിലേക്കെത്തും. ജനുവരി 29 ന് വൈകീട്ട് ആരംഭിച്ച വിലയിടിവ് ഇന്നും തുടരുകയാണ്.
രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 5,000 ഡോളറിന് താഴെയെത്തി. 3.3 ശതമാനം ഇടിഞ്ഞ് 4,703 നിലവാരത്തിലായിരുന്നു വ്യാപാരം. വ്യാഴാഴ്ച 5,594. 82 എന്ന റെക്കോഡ് ഉയരത്തിൽനിന്നാണ് ഈ താഴ്ച.







