വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ ഫ്‌ളഷ് ടാങ്കില്‍

കോഴിക്കോട് വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ 28 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. വീട്ടിലെ ഫ്‌ളഷ് ടാങ്കിനകത്ത് നിന്നാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്. വാണിമേല്‍ നടുവിലക്കണ്ടി സ്വദേശി ഹാഷിംകോയ തങ്ങളുടെ വീട്ടില്‍ നിന്നാണ് ശനിയാഴ്ച രാത്രി സ്വര്‍ണാഭരണങ്ങള്‍ കാണാതായത്.

മകളുടെ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച മോഷണം പോയത്. കിടപ്പുമുറിയുടെ അലമാരയിലായിരുന്നു ആഭരണങ്ങള്‍. വിവാഹത്തലേന്നുളള സല്‍ക്കാരത്തിന് ശേഷം മുറിയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അത്യാവശ്യം അയല്‍ക്കാരും ബന്ധുക്കളും മാത്രമേ വെളളിയാഴ്ച നടന്ന സല്‍ക്കാരത്തിനെത്തിയിരുന്നുളളു.

Read more

കവര്‍ച്ച നടന്നെങ്കിലും നേരത്തെ തീരുമാനിച്ചത് പ്രകാരം വിവാഹ ചടങ്ങുകള്‍ നടന്നു. സംഭവത്തില്‍ വളയം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.