പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസ ശൃംഖലയായ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ (ജി.പി.എസ്.) പുതിയ ക്യാമ്പസ് തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഫേസ്-3-യില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്‌കൂള്‍ ഗ്രൂപ്പിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം ടെക്‌നോപാര്‍ക്ക് സി.ഇ.ഒ. സന്ദീപ് കുമാര്‍ ഐ.എ.എസ്. നിര്‍വഹിച്ചു.

ടെക്നോപാർക്ക് സി.ഇ.ഒ സന്ദീപ് കുമാർ ഐ.എ.എസ് ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്യുന്നു. ഐ.ബി.എസ് ഗ്രൂപ്പ് ചെയർമാൻ വി.കെ. മാത്യൂസ്, ജി.പി.എസ് ചെയർമാൻ പി. ജേക്കബ്, ട്രസ്റ്റി ലക്ഷ്മി രാമചന്ദ്രൻ, ഡയറക്ടർ ജോഹാൻ ജേക്കബ് പി. എന്നിവർ ചടങ്ങിൽ സംബന്ധിക്കുന്നു.
സി.ബി.എസ്.ഇ., കാംബ്രിഡ്ജ്, ഐ.ബി. പാഠ്യപദ്ധതികള്‍ ഒരേ ക്യാമ്പസില്‍ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്മാര്‍ട്ട് ക്ലാസ് മുറികള്‍ക്ക് പുറമെ അത്യാധുനിക സയന്‍സ്, സ്റ്റെം (STEM) ലാബുകളും കായിക-കലാ പരിശീലനത്തിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഗ്രൂപ്പിന്റെ പ്രശസ്തമായ ‘സ്റ്റെപ്പിംഗ് സ്റ്റോണ്‍സ്’ പ്രീ-സ്‌കൂള്‍ വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കും.
Read more
ചടങ്ങില്‍ ഐ.ബി.എസ്. ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ്, ജി.പി.എസ്. ചെയര്‍മാന്‍ പി. ജേക്കബ്, കെവിന്‍ സ്‌കിയോച്ച്, ജോഹാന്‍ ജേക്കബ് പി., ലക്ഷ്മി രാമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ സരിത ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു.







