'ആഗോള അയ്യപ്പസംഗമം സർക്കാർ ഇറങ്ങിപ്പോകുന്ന സമയത്ത് കളിച്ച നാടകം, യഥാർത്ഥ വിശ്വസികൾ സംഗമത്തിൽ പങ്കെടുത്തിട്ടില്ല'; പി എം എ സലാം

യഥാർത്ഥ വിശ്വസികൾ അയ്യപ്പ സംഗമത്തിൽ പങ്കെടുത്തിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ആഗോള അയ്യപ്പസംഗമം സർക്കാർ ഇറങ്ങിപ്പോകുന്ന സമയത്ത് കളിച്ച നാടകമെന്ന് കുറ്റപ്പെടുത്തിയ പി എം എ സലാം വിഭാഗീയത സൃഷ്ടിച്ച് വർഗീയത കത്തിക്കാൻ ഉള്ള നീക്കമാണിതെന്നും പറഞ്ഞു.

ഒരു സമുദായത്തെ അങ്ങേയറ്റം മോശമാക്കി പറയുന്ന വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഗുരുവിനോളം ഉയർത്തി പുകഴ്ത്തുകയാണെന്നും കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി കഴിഞ്ഞ കുറച്ചുകാലമായി പറഞ്ഞുകൊണ്ടിരിക്കുന്നത് മലപ്പുറം ജില്ലയെക്കുറിച്ച് മാത്രമല്ല പരാമർശിക്കുന്നതെന്നും പി എം എ സലാം പറഞ്ഞു.

ദയനീയമായ പരാജയമായിരുന്നു ഇന്നലെ നടത്തിയ സംഗമമെന്നും പി എം എ സലാം കുറ്റപ്പെടുത്തി. ആക്ടിവിസ്റ്റുകളെ ഇറക്കി ശബരിമലയുടെ പരിപാവനത നഷ്ടമാക്കിയത് പിണറായി വിജയൻറെ തന്നെ സർക്കാർ ആയിരുന്നു. നഷ്ടപ്പെട്ട ജന വിശ്വാസം വീണ്ടെടുക്കാൻ ഓരോ ശ്രമങ്ങൾ നടത്തുകയാണ്. ഇതിനെല്ലാം സർക്കാർ പണം ധൂർത്ത് അടിക്കുന്നത് ഖജനാവിൽ നിന്നാണെന്നും പി എം എ സലാം കൂട്ടിച്ചേർത്തു.

Read more