സോളാർ ഗൂഢാലോചനക്കേസ്; പരാതിയിൽ ഗണേശ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവർത്തിച്ച് കോടതി

സോളാർ പീഢനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട പരാതിയിൽ കെ ബി ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവർത്തിച്ചു കോടതി. അടുത്തമാസം ആറാം തീതിയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ഗണേഷ് കുമാർ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാകാത്തിനെ തുടർന്നാണ് കോടതി നിർദ്ദേശം ആവർത്തിച്ചത്.

Read more

ഗണേഷ് കുമാറും സോളാർ പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് കോടതിയിൽ എത്താൻ ആയിരുന്നു കൊട്ടാരക്കര കോടതിയുടെ സമൻസ്. ഇതിനെതിരെ ഗണേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണം എന്ന ആവശ്യവുമായി ഗണേഷ് കുമാർ സുപ്രീംകോടതിയെ സമീപിച്ചേക്കും.