സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി

സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കോഴിക്കോട് ഇന്ന് പെട്രോൾ വില 105.57 ഉം ഡീസലിന് 99.26 ഉം ആണ്.

കൊച്ചിയിൽ പെട്രോൾ വില 105.45 ഉം ഡീസൽ വില 99.09 ഉം ആണ്. തിരുവനന്തപുരത്ത് പെട്രോൾ വില 107.41 ഉം ഡീസൽ വില 100 രൂപ 94 ഉം ആയി ഉയർന്നു.

കഴിഞ്ഞ 20 ദിവസം കൊണ്ട് സംസ്ഥാനത്ത് ഡിസലിന് വർധിച്ചത് 5.50 രൂപയും പെട്രോളിന് 3.72 രൂപയുമാണ്.