കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: സർക്കാർ കൂടിയാലോചന നടത്തിയില്ല, സ്വകാര്യ ബസ് മേഖല തകർന്നു പോകുമെന്ന് ബസ് ഉടമകൾ

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിൽ വിമർശനവുമായി സ്വകാര്യ ബസ് ഉടമകൾ. സർക്കാർ കൂടിയാലോചന നടത്തിയില്ലെന്നാണ് ഉടമകൾ ഉയർത്തുന്ന വിമർശനം. ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

സംഭവത്തിൽ ആശങ്ക അറിയിക്കുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തും. സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടു.

Read more

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര നടപ്പാക്കിയാൽ സ്വകാര്യ ബസ് മേഖല തകർന്നു പോകുമെന്നും പുതിയ സർക്കാരിൽ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നുവെന്നും ബസ് ഉടമകൾ വ്യക്തമാക്കി.