കാസര്‍ഗോഡ് വിദ്യാർത്ഥിയെ മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ച സംഭവം; നാല് പേര്‍ അറസ്റ്റില്‍

കാസര്‍ഗോ‍‍‍ഡ് വിദ്യാർത്ഥിയെ മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ച സംഭവത്തിൽ നാല് പേര്‍ അറസ്റ്റിലായി. കേരള കര്‍ണാടക അതിര്‍ത്തിയായ വിട്ളയിലാണ് വിദ്യാര്‍ത്ഥിക്ക് നേരെ സംഘ്പരിവാര്‍ അക്രമം ഉണ്ടായത്. ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താലില്‍ കാസര്‍ഗോ‍ഡ് ബായറില്‍ മദ്രസാ അധ്യാപകനെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത് എന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തു.

കേരള കര്‍ണാടക അതിര്‍ത്തിയായ വിട്ളയില്‍ ഏപ്രില്‍ 21-നാണ് അക്രമം നടന്നത് എന്നാണ് റിപ്പോർട്ട്. വിദ്യാര്‍ത്ഥിയെ ഒരുകൂട്ടം സംഘ്പരിവാര്‍ സംഘം അക്രമിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയായിരുന്നു. അക്രമത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം. ഈ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. അതെ സമയം സംഭവം വിവാദമായതോടെ നാലംഗ അക്രമി സംഘത്തെ കര്‍ണാടക പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ കന്യാനയിലുള്ള ദിനേശ് എന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകനാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.

https://www.facebook.com/ramSha138/videos/3031698406913705/